തിരുവനന്തപുരം:യു. ഡി.എഫ് അധികാരത്തിൽ വന്നാൽ സഹകരണ ജീവനക്കാരുടെ മുഴുവൻ

Spread the love

ആനുകൂല്യങ്ങളും
നൽകുമെന്ന് പ്രതിപക്ഷ നേതാവ്
വി.ഡി.സതീശൻ.
സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക്
ഇനി മാസങ്ങൾ മാത്രമെ ആയുസുള്ളു.
6 മാസം കഴിഞ്ഞാൽ
ഈ സർക്കാർ നിലംപൊത്തും.
കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ( സിഇഒ)
സംസ്ഥാന കമ്മിറ്റി സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ
“ബ്ലാക്ക് മാർച്ച്” ഉദ്ഘാടനംചെയ്യുകയായിരുന്നു.
സഹകരണ ജീവനക്കാർക്ക് ഡി എ നൽകാനുള്ള രജിസ്ട്രാറുടെ നിർദ്ദേശം
ഡി എ നിഷേധിക്കുന്നതിന്
തുല്യമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഹകരണ രജിസ്ട്രാറുടെ അശാസ്ത്രീയമായ ഡി എ നിർദ്ദേശം പിൻവലിക്കുക,
ശമ്പള പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കുക,
സബ്ബ് സ്റ്റാഫ് പ്രമോഷനുള്ള
പ്രമോഷൻ ടെസ്റ്റ് റദ്ദാക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ചിൽ കറുത്ത വേഷമണിഞ്ഞ്
നൂറുകണക്കിന്
പ്രവർത്തകർ പങ്കെടുത്തു.
സംസ്ഥാന പ്രസിഡണ്ട്
പി.ഉബൈദുള്ള എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
വർക്കിംഗ് പ്രസിഡണ്ട് ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടരി പൊൻപാറ കോയക്കുട്ടി സമര ആവശ്യങ്ങൾ വിശദീകരിച്ചു ആമുഖ പ്രഭാഷണം നടത്തി, ട്രഷറർ പി ടി മനാഫ് നന്ദി പറഞ്ഞു.
മുസ്തഫ അബ്ദുൽ ലത്തീഫ്,
ഖാദർ കാത്തിം പ്രസംഗിച്ചു.
മാർച്ചിന് സംസ്ഥാന ഭാരവാഹികളായ
സി എച്ച് മുഹമ്മദ് മുസ്തഫ ,കെ അഷറഫ് , എൻ അലവി, അൻവർ താനാളൂർ, ഇഖ്ബാൽ കത്തറമ്മൽ,നിസാർ വയനാട് ,ഫൈസൽ കളത്തിങ്ങൽ, പി പി മുഹമ്മദാലി, നസീർ ചാലാട് ,മുസ്തഫ ,അനീസ് കൂരിയാടൻ, ഹുസൈൻ വളവള്ളി ,റഷീദ് മുത്തനിൽ, ഷംസുദീൻ അഞ്ചുകുന്ന്,എ അബ്ദുല്ല , ജാഫർ മാവൂർ , നജ്മുദ്ദീൻ മണക്കാട്,എം.കെ. മുഹമ്മദ് നിയാസ്, ഉമ്മർ എടപ്പാൾ, വി.കെ സുബൈദ, ജുമൈലത്ത് കാവനൂർ, റസീന കൈരളി, സന്തോഷ് കടലുണ്ടി, വി.പി. ജബ്ബാർ, മുസതഫ കാളികാവ്, ജാഫർ പി.എം. നൗഷാദ് പുളിക്കൽ, ഹുസൈൻ ഊരകം, ജബ്ബാർ പള്ളിക്കൽ, നജ്മുദീൻ വാഴക്കാട്,ഖാദർ കാവു, ഷംസുദ്ദീൻ മടക്കിമല, ഷാനവാസ് ചൂരിയോട്, നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *