പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഇന്നലെ പുതുക്കുറിച്ചിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആൻ്റണി ( 65 ) യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുമ്പോൾ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ആൻ്റണി കടലിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. മത്സ്യതൊഴിലാളികളും കോസ്റ്റൽ പോലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
രാവിലെ എട്ടരയോടെ പുത്തൻതോപ്പ് കടലിലാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിച്ചു. മെഡി. കോളേജ് മോർച്ചറി യിലേയ്ക്ക് മാറ്റും. കഠിനംകുളം പോലീസും അഞ്ചുതെങ്ങ് പോലീസും സ്ഥലത്തെത്തി.