പയര്‍വര്‍ഗങ്ങള്‍ മുളപ്പിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു
പയര്‍വര്‍ഗങ്ങള്‍ മുളപ്പിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായു കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നു.അര്‍ബുദ കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്. ഇവയില്‍ നിരോക്‌സീകാരികള്‍ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്‌സിഫൈ ചെയ്ത് ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് ക്ലോറോഫില്‍ ആണ്.മുളപ്പിക്കുമ്പോള്‍ ജീവകം ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ദ്ധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. മുളയ്ക്കുമ്പോള്‍ പയറില്‍ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാന്‍ ഉപയോഗിക്കുന്നു. കൂടാതെ, ജീവകം സി യുടെ നിര്‍മാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ, ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇവ ദീര്‍ഘ നേരത്തേക്ക് വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോര്‍മോണായ ഘ്രെലിന്റെ (ghrelin) ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ, കൂടുതല്‍ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയില്‍ ധാരാളം ഭക്ഷ്യ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.ജീവകം സി മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. ജീവകം എ ധാരാളം ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികള്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.