വയനാട്ടില്‍ കെ.സുരേന്ദ്രൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കല്‍പ്പറ്റ: നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്ബടിയോടെ വയനാട് പാർലമെൻ്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു.രാവിലെ പതിനൊന്ന് മണിക്ക് വയനാട് കളക്ടർ ഡോ. രേണുരാജ് മുമ്ബാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.സ്മൃതി ഇറാനിക്കൊപ്പം റോഡ് ഷോ ആയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെത്തിയത്. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നല്‍കിയത്. ആയിരങ്ങള്‍ റോഡ് ഷോയില്‍ പങ്കെടുത്തു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്മൃതി ഇറാനിയെ സ്വാഗതം ചെയ്തത്. പിന്നാലെ അമ്ബും വില്ലും നല്കി. റോഡ് ഷോയ്ക്കിടെ ജനങ്ങളെ സ്മൃതി ഇ റാനി അഭിസംബോധന ചെയ്യുകയും ചെയ്തു.സ്മൃതിയുടെ വരവ് കോണ്‍ഗ്രസിനും രാഹുലിനും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സ്മൃതിയുടെ വരവ് കോണ്‍ഗ്രസിനെ ഭയപ്പാടിലാക്കിയെന്ന പരിഹാസവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.