കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീകൾക്കായി ഷീലോഡ്ജുമായി നഗരസഭ

Spread the love

കണ്ണൂർ കൂത്തുപറമ്പിൽ ഷീലോഡ്ജുമായി നഗരസഭ. പറാലിൽ കഴിഞ്ഞദിവസം മുതൽ ഷീലോഡ്ജ് പ്രവർത്തനം തുടങ്ങി. 65 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ആറ് മുറികളിലായി 40 പേർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വിശ്രമമുറിയും വനിതാ ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രി വിഎൻ വാസവൻ ഷീലോഡ്ജിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച ഷീലോഡ്ജ് വർണാഭമായ ചടങ്ങുകളോടെ നഗരസഭയിലെ പറാലിൽ കഴിഞ്ഞദിവസം മുതൽ പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ സംവിധാനത്തിൻ്റെ സഹകരണത്തോടെ 65 ലക്ഷം രൂപ ചെലവിൽ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് ഷീലോഡ്ജ് ഒരുക്കിയിട്ടുള്ളത്. ആറ് മുറികളിലായി 40 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീലോഡ്ജിലുള്ളത്. വിശ്രമമുറിയോട് ചേർന്ന് വനിതാ ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭാധ്യക്ഷ വി സുജാത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എൻജിനീയർ കെ വിനോദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ലിജി സജേഷ്, കെവി രജീഷ്, കെ അജിത, എംവി ശ്രീജ, കെകെ ഷമീർ, വാർഡ് കൗൺസിലർ പി ജയറാം, കെ ധനഞ്ജയൻ, കെ ബാബുരാജ്, സിജി തങ്കച്ചൻ, അലി മൊട്ടമ്മൽ, എൻ ധനഞ്ജയൻ, കെടി മുസ്തഫ ഹാജി, എഒ അഹമ്മദ് കുട്ടി, കെആർ അജി, പി ശ്രീലത എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *