മത്സ്യവിഭവങ്ങളുടെ സാഗരസദ്യയൊരുക്കി സീ ഫുഡ് ഫെസ്റ്റ്

Spread the love

സമുദ്രോത്പന്നങ്ങളുടെയും രുചികരമായ മത്സ്യ വിഭവങ്ങളുടെയും സാഗരമൊരുക്കി എല്‍.എം.എസ്. കോമ്പൗണ്ടിലെ കേരളീയം സീ ഫുഡ് ഫെസ്റ്റിവല്‍. മത്സ്യത്തൊഴിലാളി വനിതകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സാഫ് അവതരിപ്പിക്കുന്ന സാഗരസദ്യയാണ് മേളയിലെ ഹിറ്റ്. കണവ റോസ്റ്റ്, കൊഞ്ചു റോസ്റ്റ്, മീന്‍ അച്ചാര്‍, മീന്‍കറി, മീന്‍ അവിയല്‍, മീന്‍ തോരന്‍, ഞണ്ട് റോസ്റ്റ് തുടങ്ങി പതിനഞ്ചിലധികം മീന്‍ വിഭവങ്ങളടങ്ങുന്നതാണ് സാഗരസദ്യ. ആദ്യമായാണ് ഒരു മേളയില്‍ സാഗരസദ്യ അവതരിപ്പിക്കുന്നത്. കേരളീയത്തിലെത്തുന്ന നൂറു കണക്കിന് ആളുകളാണ് സാഗര സദ്യയും തേടി ഫുഡ് ഫെസ്റ്റിന് എത്തുന്നത്.

100 രൂപ വില വരുന്ന കപ്പയും മീന്‍ കറിയും, 130 രൂപ നിരക്കില്‍ ഊണും മീന്‍ കറിയും അപ്പവും കക്ക വറുത്തതും കൊഞ്ചു ബിരിയാണിയും ജനപ്രിയ വിഭവങ്ങളാണ്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്), സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മത്സ്യഫെഡ് എന്നീ ഏജന്‍സികളുടെ സഹായത്തോടെ എല്‍ എം എസ് കോമ്പൗണ്ടിലാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. കരിമീന്‍ ഫ്രൈ, ചെമ്മീന്‍ ബിരിയാണി, ഫിഷ് പുട്ട്, സാന്‍വിച്ച്, കപ്പ മീന്‍ കറി, ഉണക്ക മത്സ്യങ്ങള്‍, അച്ചാറുകള്‍, ചമ്മന്തി, കക്ക റോസ്റ്റ്, ഫിഷ് കട്ട്‌ലെറ്റ്, ഫിഷ് സമോസ തുടങ്ങിയ മത്സ്യവിഭവങ്ങളാലും ജനപങ്കാളിത്തം കൊണ്ടും സമ്പന്നമാണ് സീഫുഡ്‌ഫെസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *