ദുല്‍ഖറിന്റെ വേഫെറര്‍ കമ്പനിയിലും റെയ്ഡ്; സാമ്പത്തിക ഇടപാടുകള്‍ ഇ ഡി പരിശോധിക്കുന്നു
ചെന്നൈ : ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ പരിശോധന നടന്‍ ദുല്‍ഖര്‍ സൽമാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെററിലേക്കും വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. നിര്‍മ്മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ്. എട്ട് ഉദ്യോഗസ്ഥര്‍ ചെന്നൈ ഗ്രീന്‍ റോഡിലെ ഓഫീസിലെത്തി. സൂപ്പര്‍ഹിറ്റുകളായ ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകൾ ഉള്‍പ്പെടെ നിര്‍മ്മിച്ചത് വേഫെറര്‍ ഫിലിംസ് ആണ്.ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം.