തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച

Spread the love

തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച.. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപം വച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്.. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാൻ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വർണമാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോൾട്ട് എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തി. ശേഷം കാറിൽ ഉണ്ടായിരുന്ന സ്വർണ്ണ വ്യാപാരി തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു… തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു . ഇതിനിടെ ഇരുവരെയും കവർച്ചാസംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോയി പുത്തൂരിൽ വച്ച് അരുൺ സണ്ണിയെയും, പാലിയേക്കരയിൽ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു.സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *