ഭിന്നശേഷി സംഘടനകൾ ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തും
തിരുവനന്തപുരം : ഭിന്നശേഷിക്കാരായ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 8 ന് ഭിന്നശേഷി സംഘടനകൾ ക്ലിഫ്ഹൗസിലേക്ക് മാർച്ചു നടത്തും . ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സ്വതന്ത്ര്യ സംഘടന ടിബി എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.
2024 മുതൽ 2024 വരെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ മുഖേന താല്ക്കാലിക ജോലി ചെയ്ത് പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരെ സർക്കാരിൻ്റെ നയപരമായ തീരുമാനത്തിലൂടെ മാനുഷിക പരിഗണ നൽകി സൂപ്പർ ന്യൂമറ്റി തസ്തിക സൃഷ്ടിച്ച് പുനർ നിയമനം നൽകി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒക്ടോബർ 8 ന് 14 ജില്ലകളിലേയും താല്ക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരെ അണിനിരത്തിയും വിവിധ ഭിന്നശേഷി സംഘടനകളെക്കൂടി ഉൾപ്പെടുത്തി ക്ലിഫ് ഹൗസിലേക്ക് മാർച്ചും ധർണ്ണയും നടത്തുതെന്ന് ഭിന്നശേഷി സംഘടനകൾ അറിയിച്ചു.