ഗാസയ്ക്കോപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച്സംസ്ഥാന ശിശുക്ഷേമ സമിതി വർണ്ണോത്സവത്തിനു തുടക്കം

Spread the love

തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻസംസ്ഥാന ശിശുഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിമറ്റ് ഭാരവാഹികളും മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ അഞ്ഞുറോളം കുട്ടികളും ചേർന്ന് “തുടുമ്പിൽ ” പെരുമ്പറ മുഴക്കി മുഷ്ടിചുരുട്ടി ഉച്ചത്തിൽ വിളിച്ചുവിവാ വിവാ പാലസ്തീൻവിവാ വിവാ ഗാസാനോ, നോ,നോ.. വാർ ……നോ,നോ, വെപ്പൺവീ വാൻഡ് .. വേൾഡ് പീസ്വീ വാൻഡ് ഗാസാ പീസ് ……സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംഘാടനത്തിൽ തിരുവനന്തപുരം ജില്ലയിലെ നേഴ്സറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി തിരുവനന്തപുരത്ത്ഒക്ടോബർ എട്ടു മുതൽ സംഘടിപ്പിക്കുന്ന ശിശുദിന കലാസാഹിത്യ മത്സരങ്ങൾ വർണ്ണോത്സവം 25 – ൻ്റെ ഔദ്യോഗീക ഉദ്ഘാടനം മേയർ നിർവ്വഹിക്കുന്നതിനിടെയാണ് ഗാസയിൽ മരിച്ചു വീഴുന്ന കുരുന്നുകൾ ഉൾപ്പടെയുള്ള ജനതയ്ക്കായിവിത്യസ്ഥമായ ഐക്യ ദാർഡ്യം പ്രഖ്യാപിച്ചത്. നമ്മുടെ മുൻഗാമികൾ പഠിച്ചിരുന്ന സാഹചര്യമല്ല ഇന്ന്.കേരളത്തിലെ സർക്കാർ സ്ക്കൂളുകൾ രാജ്യത്തിനു തന്നെ മാതൃകയായി മാറി. ഒരോ സ്ക്കൂളും കുട്ടികളുടെ മാനസീക ശാരീരിക വളർച്ചയ്ക്ക് ഉതകും വിധം സാഹചര്യങ്ങൾ മാറി. നന്നായി കളിച്ചു ചിരിച്ചു നടക്കാൻ സാധിക്കുന്ന ഭൗതീക സാഹചര്യങളാണ് നിലവിൽ. വർണ്ണോത്സവം – നിറപ്പൊലിമ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നഗരസഭ മേയർ ആര്യ രാജേന്ദ്രൻ.കുട്ടികൾ തമ്മിൽ സൗഹൃദമുണ്ടാകുന്നതായിരിക്കണം മത്സരങ്ങൾ. സ്വന്തം മക്കൾ മാത്രം മത്സരങ്ങളിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ ചിലരെങ്കിലും നമ്മുടെ ചുറ്റിലുമുണ്ട്. തൊറ്റാലും മത്സരത്തിൽ പങ്കെടുക്കുന്നു എന്നതാണ് വലിപ്പം.കുഞ്ഞുങ്ങൾക്ക് സൗഹൃദം ഉറപ്പിക്കാനായിരിക്കണം മത്സരങ്ങൾ . സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ കെ.ജയപാൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാനും ജില്ല ലൈബ്രററി കൗൺസിൽ സെക്രട്ടറിയുമായ എൻ.എസ്. വിനോദ് നന്ദിയും പറഞ്ഞു. നഗരസഭാ കൗൺസിലർ ജി.മാധവദാസ്, സുനിത ജി.എസ്.എന്നിവർ സംസാരിച്ചു. രാവിലെ എൽ.പി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരത്തൊടെയായിരുന്നു വർണ്ണോത്സവത്തിൻ്റെ തുടക്കം. നഗരമായി തീരുന്ന ഗ്രാമങ്ങൾ, ആവാസ വ്യവസ്ഥ നഷ്ടമാകുന്ന വന്യജീവികൾ, പൗരാണിക ഇന്ത്യ,മാറുന്ന ഗ്രാമീണ പ്രകൃതി എന്നിവയെല്ലാം ചിത്രരചനാ വിഷയങ്ങളായി.ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരം, വിജ്ഞാന ലേഖനം, കത്തെഴുത്ത് എന്നീ മത്സരങ്ങൾ നടന്നു.നാളെ വ്യാഴാഴ്ച രാവിലെ മുതൽ വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, കീബോർഡ്, കടലാസ് ശില്പ നിർമ്മാണം, വാർത്ത തയ്യാറാക്കൽ മലയാളം കേട്ടെഴുത്ത് എന്നിവ നടക്കും…………………നെഴ്സറി കലോത്സവം തീയതി മാറ്റി……………………..വർണ്ണോത്സവത്തൊടനുബന്ധിച്ച്ജില്ലയിലെ നോഴ്സറി – അങ്കണവാടി കുട്ടികൾക്കായി ശിശുക്ഷേമ സമിതിസംഘടിപ്പിക്കുന്നനേഴ്സറി കലോത്സവംഒക്ടാബർ 25 ശനിയാഴ്ച യിലേക്ക് മാറ്റി.മുൻ തിരുമാനിച്ചിരുന്നഒക്ടോബർ 20-ാം തീയതി ദീപാവലിആയതിനാലാണ് മാറ്റി വച്ചതെന്ന് ജനറൽ സെക്രട്ടറിജി.എൽ അരുൺഗോപി അറിയിച്ചു.(ഒപ്പ്)പി.ശശിധരൻപി. എടു ജനറൽ സെക്രട്ടറിസംസ്ഥാന ശിശുക്ഷേമ സമിതി.

Leave a Reply

Your email address will not be published. Required fields are marked *