എംബാപ്പെ; 24 കാരൻെറ ആസ്തി അറിയാമോ?
വെറും 23 വയസ്സുള്ളപ്പോൾ ഫ്രഞ്ച് ഫുട്‌ബോളിന്റെ മുഖമായി മാറിയ താരാമാണ് എംബാപ്പെ. ഖത്തർ ലോകകപ്പോടെ ഭാവി ലോകകപ്പുകളുടെ ചെങ്കോലേന്താൻ നിയോഗിക്കപ്പെട്ട താരമായും എംബാപ്പെ മാറി. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമായും ടോപ് സ്കോററായും ഒക്കെ എംബാപ്പെപേരെടുത്തപ്പോൾ ലോകമെമ്പാടും ഒട്ടേറെ ആരാധകരുമുണ്ടായി. 2018 ലോകകപ്പിലെ യുവ താരമായിരുന്ന കിടിലൻ കിലിയൻ എംബാപ്പെ ഖത്തർ ലോകകപ്പിൽ ഒന്നിലധികം റെക്കോർഡുകൾ തൻെറ പേരോട് ചേർത്തു. നല്ലൊരു സോക്കർ കൂടിയായ ഈ ഫ്രഞ്ച് ഫുട്ബോളറുടെ ആസ്തി എത്രയായിരിക്കും?ലോകകപ്പിൽ ഗോൾഡൻ ബോൾ നേടിയ അർജന്റീനയുടെ ഇതിഹാസ താരം മെസിയുടെ ആസ്തിയുമായി ഒന്ന് താരതമ്യം ചെയ്താലോ?4,960 കോടി രൂപയോളം ആസ്തിയുള്ള മെസി ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലത്തുകയുള്ള സ്പോർട്സ് താരങ്ങളിലൊരാളാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായ മെസ്സിക്ക് വിവിധ ബ്രാൻഡ് എൻഡോഴ്സ്മന്റുകളിൽ നിന്ന് വലിയ വരുമാനമുണ്ട്. ഖത്തർ ലോകകപ്പോടെ മാച്ച്ഫീ സ് ഇനത്തിൽഏകദേശം 611 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു. 2022 ലെ ഏറ്റവും കൂടുതൽ വരുമാനമുള്ള അത്‌ലറ്റ് എന്ന റെക്കോർഡും മെസിക്ക് സ്വന്തം. ഓൺ-ഫീൽഡ് പ്രതിഫലത്തുകയായി 448 കോടി രൂപയോളം ലഭിച്ചു. ഇതൊന്നുമല്ല മെസിയുടെ വരുമാനം. സ്വന്തം ഹോട്ടലുൽ ശൃംഖല കൂടാതെ റിയൽ എസ്റ്റേറ്റിലും വൻതോതിൽ നിക്ഷേപമുണ്ട്, ഇൻസ്റ്റാഗ്രാമിലെ ഓരോ സ്പോൺസർ ചെയ്ത പോസ്റ്റിനും ഭീമമായ തുകയാണ് അദ്ദേഹം ഈടാക്കുന്നത്. ഇങ്ങനെ വിവിധ പോർട്ട്‌ഫോളിയോകളിലൂടെയാണ് മെസിയുടെ സമ്പത്ത് വർധിച്ചത്. , വിവിധ വിദേശ രാജ്യങ്ങളിൽ ആഡംബര വീടുകളും ഒരു പ്രൈവറ്റ് ജെറ്റുമൊക്കെ മെസ്സിക്കുണ്ട്2.8 കോടി ഡോളറാണ് ഇപ്പോൾ എംബാപ്പെക്ക് പ്രതിമാസ വരുമാനമായി ലഭിക്കുന്നത്. വിവിധ എൻഡോഴ്സ്മന്റഅ ഡീലുകളിൽ നിന്നായി 1.7 കോടി ഡോളറാണ് ലഭിക്കുന്നത്. ഖത്തർ ലോകകപ്പിലെ മിന്നും താരമായതോടെ എംബാപ്പെയുടെ താരമൂല്യം ഇനി കുതിച്ചുയരും. ഡിയോർ, ഓക്ക്ലി, നൈക്ക്, ഇലക്ട്രോണിക് ആർട്സ്, സോറാരെ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വരുമാനം കൂടാതെ നിരവധി വൻകിട ബ്രാൻഡുകളും പരസ്യത്തിനായി എംബാപ്പെയെ സമീപിക്കും.എംബാപ്പെയെപ്പോലുള്ള എലൈറ്റ് സ്‌പോർട്‌സ് താരങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ സ്‌പോൺസർഷിപ്പ് ഡീലുകളും സമ്പത്തുയർത്തുന്നതിൽ നിർണായകമാണ്. ഉയർന്ന താരമൂല്യവും വേതനവുമുള്ള മെസി, റൊണാൾഡോ, മെസി തുടങ്ങിയ താരങ്ങളുടെ നിരയിലേക്ക് ഉയരാൻ ഇനി എംബാപ്പെക്ക് അധികം കാത്തിരിക്കേണ്ട. പിഎസ്‌ജിയുമായുള്ള അദ്ദേഹത്തിന്റെ പുതിയ കരാർ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പ്രതിഫലത്തുകയാണ് അദ്ദേഹത്തിന് നേടിക്കൊടുക്കുക എന്ന് റിപ്പോർട്ടുകളുണ്ട്.