വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം ഇപ്പോൾ കേരളത്തിലും തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശ്ശൂരിൽ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ടെന്നും കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ഗ്യാൻവ്യാപി വിഷയവും ബാബരി മസ്ജിദ് വിഷയവും ചൂണ്ടികാണിച്ചാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.