മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് സർവമത പ്രാർത്ഥനയും നടന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Spread the love
അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് മതസൗഹാർദ ദിനമായി ആചരിക്കുകയാണ്. വിവിധ പിസിസി കളുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടത്തി. തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം തുടങ്ങി. ഗാന്ധി സ്മൃതി-പുഷ്പാർച്ചനയും പ്രാർത്ഥനയ്ക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ എ.കെ ആന്റണി, രമേശ് ചെന്നിത്തല, ശശി തരൂർ എംപി, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *