സാമ്പത്തിക പ്രതിസന്ധി ചർച്ചയ്ക്ക് അനുമതി

പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമർശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.