നല്ല സുഹൃത്തുക്കളായിട്ടാണ് രണ്ടാളും വേര്‍പിരിയുന്നത്. വിവാഹമോചനത്തിന് കോടതിയിലേക്ക് വന്നതും അവിടെ കാത്തിരിക്കുന്ന സമയത്ത് ഒരുമിച്ച് ചായ കുടിക്കാന്‍ പോയതുമൊക്കെ ലെന മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ട് എന്തിനാണ് നിങ്ങള്‍ വേര്‍പിരിയുന്നതെന്നും ശരിക്കും ഡിവോഴ്സിന് തന്നെയാണോ വന്നതെന്ന് മറ്റുള്ളവര്‍ ചിന്തിച്ചിട്ടുണ്ടെന്നുമൊക്കെ നടി പറഞ്ഞിരുന്നു. സത്യത്തില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലെടുത്ത തീരുമാനം അത്രയേ അതിനെ കാണാന്‍ സാധിക്കൂ