കോണ്‍ഗ്രസ് മഹാജനസഭ ഇന്ന് തൃശൂരില്‍; ഖാർഗെ എത്തും

കോണ്‍ഗ്രസ് മഹാജനസഭ ഇന്ന് തൃശൂരില്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കാനുള്ള സമ്മേളനമാണിത്. ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എ. മാരുമാണ് സമ്മേളനത്തിന് എത്തുക. കേരളത്തിലെ 25,177 ബൂത്തുകളില്‍നിന്നായി ലക്ഷം പേര്‍ പങ്കെടുക്കും. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം ഇന്നു രാവിലെ 11 ന് തൃശൂര്‍ ഡിസിസിയില്‍ ചേരും. ആദ്യ റൗണ്ട് ചര്‍ച്ചകളാണ് ഈ യോഗത്തിലുണ്ടാകുക