പാടിയ പാട്ടുകളിൽ ഭൂരിഭാഗവും ഹിറ്റാക്കാൻ കഴിഞ്ഞ ഗായികയാണ് ശ്വേത മോഹൻ. അമ്മ സുജാതയുടെ പാത പിന്തുടർന്ന് പിന്നണി ഗാന രംഗത്തേക്കെത്തിയ ശ്വേത മോഹന് തുടക്കം മുതലേ പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എആർ റഹ്മാൻ, വിദ്യാസാഗർ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പമെല്ലാം ശ്വേത മോഹൻ പ്രവർത്തിച്ചു. എആർ റഹ്മാൻ-സുജാത കൂട്ടുകെട്ടിലുണ്ടായ ഹിറ്റുകളെ പോലെ എആർ റഹ്മാന്റെ ഹിറ്റ് സംഗീതത്തിൽ ശ്വേത പാടിയ പാട്ടുകളും വൻ ജനപ്രീതി നേടി.