വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ.അനിൽ എന്നിവരാണ് രക്ഷാധികാരികൾ. തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് സ്വാഗത സംഘം ചെയർമാൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്യും.
കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിലാണ് സംഘാടക സമിതി രൂപീകരണ യോഗം നടന്നത്. മന്ത്രിമാരായ വി. എൻ. വാസവൻ, വി. ശിവൻകുട്ടി, എം.എൽ.എ മാരായ സി. കെ. ഹരീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ഐ. ബി. സതീഷ്, ആന്റണി രാജു, വി. കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ മുൻ തുറമുഖ വകുപ്പ് മന്ത്രി എം. വിജയകുമാർ, തുറമുഖ വകുപ്പ് സെക്രട്ടറി എ. കൗശികൻ ഐ.എ.എസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ്, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ, ഡി.സി.പി ബി. വി. വിജയഭാരത റെഡ്ഡി ഐ.പി.എസ് എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക, മത-സാംസ്കാരിക നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
എം.പി മാരായ ഡോ.ശശി തരൂർ, അഡ്വ. അടൂർ പ്രകാശ്, അഡ്വ എ.എ. റഹീം, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, അഡ്വ. ആന്റണി രാജു, എം. വിൻസൻ്റ്, അഡ്വ. വി.കെ. പ്രശാന്ത്, അഡ്വ. ജി. സ്റ്റീഫൻ, സി. കെ. ഹരീന്ദ്രൻ, അഡ്വ. ഐ.ബി. സതീഷ്, കെ. ആൻസലൻ, അഡ്വ. വി. ജോയി, വി. ശശി, ഡി. കെ. മുരളി, ഒ. എസ്. അംബിക, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, അദാനി വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവർ സ്വാഗത സംഘം വൈസ് ചെയർമാന്മാരാണ്.
മന്ത്രി വി.എൻ.വാസവനാണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി. കെ. മുരളി എന്നിവർ വൈസ് ചെയർമാന്മാരാണ്. തുറമുഖ വകുപ്പ് സെക്രട്ടറി എ. കൗശികൻ ഐ.എ.എസാണ് കൺവീനർ.
ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷനായാണ് റിസപ്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്. എം.എൽ.എമാരായ എം. വിൻസന്റ്, അഡ്വ. ആന്റണി രാജു എന്നിവരാണ് വൈസ് ചെയർമാന്മാർ. ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ് ആണ് കൺവീനർ.
പരിപാടി പാർടിസിപ്പേഷൻ കമ്മിറ്റിയുടെ ചെയർമാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്. എം.എൽഎമാരായ വി.ജോയി, അഡ്വ.ജി. സ്റ്റീഫൻ എന്നിവരാണ് വൈസ് ചെയർമാന്മാർ. ഫിഷറീസ് വകുപ്പു സെക്രട്ടറി ബി. അബ്ദുൾ നാസർ ഐ.എ.എസ് കൺവീനറാണ്.
തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനാണ് പബ്ലിസിറ്റി കമ്മറ്റി ചെയർപേഴ്‌സൺ. എം.എൽ.എമാരായ വി. കെ. പ്രശാന്ത്, കെ. ആൻസലൻ എന്നിവർ വൈസ് ചെയർമാന്മാരായ കമ്മിറ്റിയുടെ കൺവീനർ വിഴിഞ്ഞം തുറമുഖം എംഡി ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ് ആണ്.
എം.എൽ.എമാരായ സി.കെ. ഹരീന്ദ്രനും അഡ്വ. ഐ. ബി. സതീഷുമാണ് വോളന്റിയർ & സെക്യൂരിറ്റി കമ്മിറ്റി ചെയർമാന്മാർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറാണ് വൈസ് ചെയർമാൻ. തിരുവനന്തപുരം സിറ്റി പൊലീസ് ഡി.സി.പി (ലോ & ഓർഡർ) ബി. വി. വിജയഭാരത റെഡ്ഡിയാണ് കമ്മിറ്റിയുടെ കൺവീനർ.