ജെ ഇ ഇ മെയിന്‍സില്‍ ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയംതിരുവനന്തപുരം: ജെ ഇ ഇ മെയിന്‍സ് (സെഷന്‍ 2) 2025ല്‍ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലെ പത്തിലേറെ വിദ്യാര്‍ഥികള്‍ 99 പെര്‍സൈന്റലിന് മുകളില്‍ കരസ്ഥമാക്കിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ആകാശിലെ മൂന്ന് വിദ്യാര്‍ഥികളാണ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചത്. ആര്യന്‍ വി നായര്‍ ആള്‍ ഇന്ത്യയില്‍ 2070-ാം റാങ്കും ജോഷ്വ ജേക്കബ് തോമസ് 3982-ാം റാങ്കും അദിക് 11554-ാം റാങ്കും കരസ്ഥമാക്കി.കൊച്ചിയില്‍ നിന്നുള്ള ആറു വിദ്യാര്‍ഥികളാണ് മികച്ച പ്രകടനം
കാഴ്ചവെച്ചത്. അനിരുഖ് എം അഭിലാഷ് 2936, ദിനേശ് പാലിവാല്‍ 4746, പ്രണവ് പെരിങ്ങേത്ത് 5647, ആല്‍ഡിന്‍ കോറിയ 5929, വിനീത് കുമാര്‍ സിംഗ് 10385, എ ആദിത്യ 12947 എന്നിവരാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്.
കോഴിക്കോടു നിന്നുള്ള രശിഖ് സബീബ് 13966-ാം റാങ്കിന്റെ മികവാണ് കരസ്ഥമാക്കിയത്.
ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ ജെ ഇ ഇയില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവെച്ച നേട്ടം അവരുടെ സമര്‍പ്പണവും അക്കാദമിക് മികവുമാണ് പ്രകടമാക്കുന്നത്.
ജെ ഇ ഇ മെയിന്‍ 2025ല്‍ ആകാശ് വിദ്യാര്‍ഥികള്‍ കൈവരിച്ച വിജയം അഭിമാനപൂര്‍വ്വം ആഘോഷിക്കുന്നതായും അവരുടെ കഠിന പ്രയത്‌നവും ദൃഢനിശ്ചയവുമാണ് മികച്ച ഫലങ്ങള്‍ക്ക് കാരണമായതെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് അക്കാദമിക് ആന്റ് ബിസിനസ് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.