ജമ്മു കാശ്മീരിലെ പെഹൽഗാം ഭീകരാക്രമണം : അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Spread the love

ജമ്മു കശ്മീരിമില്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണം ദാരുണം.
ശക്തമായി അപലപിക്കുന്നു – സിപിഎ ലത്തീഫ്

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അപലപിച്ചു. സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍ കുതിരസവാരി നടത്തുകയായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ആക്രമണവും രക്തച്ചൊരിച്ചിലും ഒന്നിനും പരിഹാരമല്ല. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് സമഗ്രന്വേഷണം നടത്തണം. ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും തക്കതായ ശിക്ഷ ഉറപ്പാക്കാനും സാധ്യമാകണം. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *