ട്വിറ്റർ ഡല്‍ഹിയിലെയും മുംബയിലെയും ഓഫീസുകള്‍ പൂട്ടി
ന്യൂഡല്‍ഹി: ചെലവു ചുരുക്കലിനായി ജീവനക്കാരെ വെട്ടിക്കുറയ്‌ക്കുന്ന ട്വിറ്റര്‍ ഡല്‍ഹിയിലെയും മുംബയിലെയും ഓഫീസുകള്‍ പൂട്ടി. സാങ്കേതിക പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന ബംഗുളൂരു ഓഫീസ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.ഡല്‍ഹി, മുംബയ് ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 200ലധികം ജീവനക്കാരില്‍ 90ശതമാനം പേരെയും പുറത്താക്കിയിരുന്നു.