കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരും

Spread the love

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ചേരും. ഡൽഹിയിൽ വച്ചാണ് ഇത്തവണത്തെ ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്. 49-ാം ജിഎസ്ടി കൗൺസിൽ യോഗമാണ് ഇന്ന് നടക്കുക. യോഗത്തിൽ പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതിവെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് ചർച്ച ചെയ്യുന്നതാണ്. കൂടാതെ, ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചകൾ സംഘടിപ്പിക്കും.

വിവിധ സംസ്ഥാനങ്ങൾ ദീർഘനാളായി ആവശ്യപ്പെടുന്ന സിമന്റ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ ഗെയിം നികുതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. ഇത്തവണത്തെ യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാലൻ പങ്കെടുക്കുന്നതാണ്. എജി സാക്ഷ്യപ്പെടുത്തിയ ജിഎസ്ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് ഇത്തവണ യോഗം ചേരുന്നത്. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ വിശദീകരണം മന്ത്രി കെ.എൻ ബാലഗോപാലൻ ഉന്നയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *