ഗുജറാത്തില്‍ 111 അടി ഉയരത്തില്‍ സ്വര്‍ണ ശിവ പ്രതിമ ഉയരുന്നു

Spread the love

ഗുജറാത്ത്: ഗുജറാത്തില്‍ 111 അടി ഉയരത്തില്‍ സ്വര്‍ണ ശിവ പ്രതിമ ഉയരുന്നു. വഡോദര നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന പ്രതിമ മഹാശിവരാത്രി ദിനമായ ഇന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അനാച്ഛാദനം ചെയ്യും. സര്വേശ്വര്‍ മഹാദേവ് എന്നാണ് പ്രതിമയ്ക്ക് പേര് നല്കിയിരിക്കുന്നത്.സുര്‍സാഗര്‍ തടാകത്തിന്റെ മധ്യത്തിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 12 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്വര്‍ണ്ണ പ്രതിമയില്‍ 17.5 കിലോ സ്വര്‍ണമാണ് പൂശിയിരിക്കുന്നത്. മഞ്ജല്‍പൂര്‍ എംഎല്‍എ യോഗേഷ് പട്ടേലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സത്യം ശിവം സുന്ദരം സമിതിയാണ് പ്രതിമയുടെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്.സ്വര്‍ണ്ണപ്രതിമയുടെ ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി ഭക്തര്‍ക്ക് പ്രതിമ കാണാന്‍ അധികൃതര്‍ അവസരമൊരിക്കിയിരുന്നു.1996 ലാണ് പ്രതിമയുടെ നിര്‍മ്മാണം ആരംഭിച്ചത്. 2002ലാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് 2017 മുതല്‍ പ്രതിമയില്‍ സ്വര്ണം പൂശാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പ്രതിമ സ്വര്‍ണ്ണം പൂശാന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് 12 കോടി രൂപ സംഭാവനയായി നല്‍കിയത് . പ്രതിമയും പ്ലാറ്റ്‌ഫോമും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പ്രതിമയും അതിന്റെ സ്തംഭവും മുതല്‍ മുഴുവന്‍ ഘടനയിലും സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വര്‍ണ്ണ ശാസ്ത്രം, വൈബ്രേഷന്‍ സയന്‍സ്, രാശികുണ്ഡലി എന്നിവ ഉപയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *