ഹൈബി ഈഡൻ; സി.കെ അബുവിന് വീടൊരുങ്ങുന്നു

Spread the love
കൊച്ചി: കലൂർ മുസ്ലിം ജമാഅത്തിൻ്റെ ടി.എസ്.കെ തങ്ങൾ സ്മാരക ഭവന പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് യശഃശരീരനായ ടി.എസ്.കെ തങ്ങളുടെ ഓർമനിലനിർത്താനുള്ള പദ്ധതിയിൽ ഒരു വീട് സ്പോൺസർ ചെയ്യാമെന്ന് ഹൈബി ഈഡൻ എം.പി വാക്ക് നൽകിയത്. വാക്ക് പാലിക്കാൻ എം പി എത്തിയപ്പോൾ കറുകപള്ളി ചന്ദ്രത്തിൽ വീട്ടിൽ സി കെ അബുവിന്റെ മനം നിറഞ്ഞു. ജമാ അത്ത് ഭാരവാഹികളുടെ സാന്നിധ്യത്തിൽ വീടിന്റെ ശിലാസ്‌ഥാപനം ഹൈബി ഈഡൻ നിർവഹിച്ചു. എം.എൽ എ ആയിരിക്കെ ആരംഭിച്ച ഭവന പദ്ധതിയായ തണൽ പദ്ധതിക്ക് കീഴിലാണ് വീട് നിർമിച്ചു നൽകുക. തണൽ പദ്ധതിക്ക് കീഴിലെ നൂറ്റി പതിനഞ്ചാമത്തെ വീടാണിത്.
ശിലാസ്‌ഥാപന ചടങ്ങിന് ശേഷം കളമശ്ശേരിയിലെത്തിയ ഹൈബി ഈഡൻ പ്രവർത്തകരുമായി പ്രചാരണ പരിപാടികൾ ചർച്ച ചെയ്തു. ആൾ കേരള പ്രൈവറ്റ് പ്ലംബിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുനർനിർമിച്ച ആണിയിൽ കടപ്പുറത്തെ ശൗചാലയത്തിന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് പ്രദേശവാസികളെ കണ്ട് അനുഗ്രഹം തേടി.
ഗാന്ധിനഗറിൽ ജി സി ഡി എ പുനർനിർമിച്ച പാർക്കിൻ്റെ ഉദ്ഘാടന ചടങ്ങിലും ഹൈബി പങ്കെടുത്തു. കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ രജത ജൂബിലിയാഘോഷത്തിലും തൊഴിൽ വായ്പാ വിതരണ യാത്തിലും അദ്ദേഹം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *