സിനിമാ രംഗത്ത് നിന്നും മാറി ഇസ്ലാമിക മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുകയാണ് നടി മുംതാസിപ്പോൾ. മോണാലിസ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന വന്ന മുംതാസ് ഐറ്റം ഡാൻസുകളിലൂടെയാണ് ശ്രദ്ധ നേടിയത്. അതീവ ഗ്ലാമറസായി അഭിനയിച്ചിരുന്ന നടി ഇന്ന് ഹിജാബ് ധരിച്ച് മതവിശ്വാസപ്രകാരം ജീവിക്കുന്നു. 43 കാരിയായ മുംതാസ് ഇപ്പോഴും അവിവാഹിതയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുംതാസിപ്പോൾ. സിനിമാ രംഗം വിടാനുള്ള കാരണത്തെക്കുറിച്ച് മുംതാസ് സംസാരിച്ചു