അടുത്തിരിക്കുന്നത് വണ്ടർ വുമണെന്ന് മഞ്ജു; വീണിടത്ത് നിന്നും ഉയർന്ന് പറന്നവർ; ഇവർ തമ്മിലാണോ മത്സരം?

തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന രണ്ട് പേരാണ് മഞ്ജു വാര്യരും നയൻതാരയും. സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചവരാണ് ഇരുവരും. തെന്നിന്ത്യൻ സിനിമയിൽ ഇവർക്ക് മുമ്പോ ശേഷമോ ഇത്രമാത്രം ജനശ്രദ്ധ നേടിയവരില്ലെന്ന് നിസംശയം പറയാം. ലേഡി സൂപ്പർസ്റ്റാറെന്ന് രണ്ട് പേരെയും ആരാധകർ സ്നേഹത്തോടെ വിളിക്കുന്നു. രണ്ട് പേരുടെയും കരിയറും ജീവിതത്തിലുമുണ്ടായ നാടകീയ സംഭവങ്ങൾ ഒന്നിലേറെയാണ്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് മഞ്ജുവും നയൻതാരയും.