നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോളി ആഘോഷത്തിന് മുൻപന്തിയില്‍ നില്‍ക്കുന്നത്. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്ബോള്‍ ശത്രുതയില്ലാതെയാകുമെന്നാണ് വിശ്വാസം. ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ളവർ വസിക്കുന്ന മുംബൈ നഗരത്തില്‍ ജാതിഭേദമന്യേ ഹോളി ആഘോഷിക്കുക പതിവാണ്.