Uncategorized ഞായർ; വിശുദ്ധവാരാചരണത്തിന് തുടക്കം March 24, 2024March 24, 2024 eyemedia m s 0 Comments Spread the love തിരുവനന്തപുരം: വിശുദ്ധവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് ഓശാന ഞായർ. യേശുക്രിസ്തുവിന്റെ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓർമ പുതുക്കിയാണ് ലോക വ്യാപകമായി ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നത്. ഓശാന ഞായറാഴ്ചയുടെ ഭാഗമായി കേരളത്തിലും ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടക്കും. ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി വിശ്വാസിസമൂഹം കുരുത്തോലകളുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ പുതുക്കലാണ് ഓശാന ഞായർ.