ഇനി ഒരു സിദ്ദാർത്ഥ് ഉണ്ടാകരുത്: ആം ആദ്മി പാർട്ടി കേരള യൂത്ത് വിങ്
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ തുടർനടപടിയും നീതി യുക്തമായ അന്വേഷണവും ഡീനിനെ പ്രതിചേർത് ശിക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൽ ആവിശ്യപ്പെട്ട് കൊണ്ട് ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച സെക്രട്ടറിയേറ്റ് മാർച്ച് 6-3-2024 ബുധനാഴ്ച്ച രാവിലെ 10.30 ന് നടന്നു.
ആം ആദ്മി പാർട്ടി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജിതിൻ സദാനന്ദൻ ആദ്യക്ഷനായ യോഗത്തിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സജു മോഹൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സെക്രട്ടറിയേറ്റ് മാർച്ചിൽ ആം ആദ്മി പാർട്ടി നേതാക്കളായ ഷക്കീർ അലി,ഷാജു കാരിച്ചിറ,നജീബ് ഹൈദ്രോസ്,ജിനു മുതുകുളത്ത്,അൻഷാദ് നാദാപുരം ,അസ്‌ലം ഷാ മലപ്പുറം എന്നിവർ പങ്കെടുത്തു.
