എന്റെ കൈ വിറച്ചു, ഐശ്വര്യ ചോദിച്ചത്; ഇനി അവസരം കിട്ടില്ലെന്ന് മനസിലാക്കി; ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് രൺബീർ

അമ്മയായി കുറച്ച് വർഷങ്ങൾ കഴിഞ്ഞ് അതീവ ഗ്ലാമറസായി ഐശ്വര്യ റായ് അഭിനയിച്ച സിനിമയയാണ് 2016 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ. രൺബീർ കപൂർ, അനുഷ്ക ശർമ്മ എന്നിവർ നായികാ നായകൻമാരായെത്തിയ സിനിമയിൽ ഐശ്വര്യക്ക് ലഭിച്ചത് സുപ്രധാന വേഷമാണ്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വലിയ തോതിൽ ചർച്ചയായി. യുവനടനായ രൺബീറിനൊപ്പമുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങൾ സംസാരമായി. ഐശ്വര്യക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അന്ന് രൺബീർ കപൂർ സംസാരിച്ചിട്ടുണ്ട്.