സിദ്ധാർത്ഥിന്റെ കൊലപാതകം തലസ്ഥാനം സംഘർഷഭരിതമായി
തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിന് തുടർന്ന് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ സംഘർഷം . യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് നേരെ തിരിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി ,അതേസമയം മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച യൂത്ത് പ്രവർത്തകരെ പോലീസ് തള്ളി മാറ്റി. ശേഷം’മാഡത്തിനിത്തിരി സൂക്കേട് കൂടുതലുണ്ട് കേട്ടാ, ഭരണം മാറി വരുമ്പോ വല്ല കാസർകോടോ കണ്ണൂരോ ആയിരിക്കും…’ കമ്പും വടിയുമായി ബാരിക്കേഡിന് മുകളിൽ കയറി പൊലീസിനെ വിരട്ടി മഹിളാ കോൺഗ്രസുകാർ പ്രവർത്തകർ.