ബിസിനസ് കോൺക്ലേവ് ജനുവരി 8 മുതൽ ആരംഭിക്കും

Spread the love

കൊച്ചി: സംസ്ഥാനത്ത് ഇൻഡോ ട്രാൻസ് വേൾഡ് ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് ജനുവരി 8 മുതൽ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ് കോൺക്ലേവ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ആഗോള ബിസിനസ് അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ‘തിംഗ് വൈസ് ഗ്ലോബൽ’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം 300- ലധികം സംരംഭകരാണ് പങ്കെടുക്കുക.വ്യത്യസ്ഥമാർന്ന പരിപാടികളും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖ കോർപ്പറേറ്റ് ട്രെയിനറായ ടൈഗർ സന്തോഷ് നായർ നയിക്കുന്ന ക്ലാസ്, പാനിൽ ചർച്ച ബിസിനസ് എക്സ്പോ, ബിസിനസ് നെറ്റ്‌വർക്കിംഗ്, അവാർഡ് നൈറ്റ്, മ്യൂസിക് നൈറ്റ് എന്നിവയെല്ലാം കോൺക്ലേവിന്റെ പ്രധാന ആകർഷണീയതകളാണ്. ഇതിന് പുറമേ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *