ബിപിഎൽ സൗജന്യ കുടിവെള്ളം: അപേക്ഷ ജനുവരി 31 വരെ
തിരുവനന്തപുരം: പ്രതിമാസ കുടിവെള്ള ഉപഭോഗം 15 കിലോ ലിറ്ററിൽ താഴെയുള്ള ബിപിഎൽ വിഭാഗത്തിലുള്ള ഉപഭോക്താക്കൾ, കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് ജനുവരി 31നു മുൻപ് അപേക്ഷ പുതുക്കി നൽകണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്, വില്ലേജ് ഒാഫിസിൽ കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്.