മഹാരാഷ്ട്രയിലെ വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതി തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് വേണ്ടിയുള്ള ഐക്യദാര്‍ഢ്യ പൊതുയോഗം തിരുവനന്തപുരം ജി.പി.ഒ യ്ക്ക് മുന്നില്‍ നടന്നു
മഹാരാഷ്ട്രയിലെ നവി മുംബൈ, താനെ അടക്കം എട്ടോളം പ്രദേശങ്ങളിലെ വൈദ്യുതി വിതരണ മേഖലയില്‍ വൈദ്യുതി വിതരണം നടത്താനുള്ള ലൈസന്‍സ് അദാനി ഇലക്ട്രിസിറ്റി നവി മുംബൈ കമ്പനിയ്ക്ക് നല്‍കാന്‍ മഹാരാഷ്ട്രയിലെ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ തയ്യാറെടുക്കുകയാണ്. അവിടുത്തെ സംസ്ഥാന സര്‍ക്കാരും ഈ നടപടിയെ പിന്തുണയ്ക്കുകയാണ്. മഹാരാഷ്ട്രയിലെ 31 സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഇതിനെതിരെ സംയുക്ത പ്രക്ഷോഭം നടത്തുകയാണ്. ജനുവരി 4 മുതല്‍ 6 വരെ 72 മണിക്കൂര്‍ പണിമുടക്ക് നടത്താന്‍ അവിടത്തെ സംയുക്ത സമര സമിതി തീരുമാനിച്ചിരിക്കുകയാണ്. ഈ പണിമുടക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എന്‍.സി.സി.ഒ.ഇ.ഇ.ഇ കേരള ഘടകം വിവിധ ഇലക്ട്രിസിറ്റി ഓഫീസുകളുടെ മുന്നില്‍ ഇന്ന് സംസ്ഥാനത്താകെ 771 സെക്ഷന്‍, 71 ഡിവിഷന്‍, 25 സര്‍ക്കിള്‍ ഓഫീസുകളിലായി യോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ ജി.പി.ഒ യ്ക്ക് മുന്നില്‍ വൈകീട്ട് 4:30 മുതല്‍ 6:30 വരെ നടന്ന ധര്‍ണ്ണാ സമരം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ സ.എളമരം കരീം എം.പി ഉദ്ഘാട്‌നം ചെയ്തു. എ.ഐ.ടി.യു.സി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ.ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷനായി. ഐ.എന്‍.ടി.യു. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാര്‍ സ്വാഗതവും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന ട്രഷറര്‍ സജു എ.എച്ച് കൃതജ്ഞതയും രേഖപ്പെടുത്തി. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പെന്‍ഷനേഴ്‌സ് അസോ.ജില്ലാ സെക്രട്ടറി ജനാര്‍ദ്ദനന്‍ നായര്‍, ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി അനന്തകൃഷ്ണന്‍, പവര്‍ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എം.പി ഷാജി, എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ എസ്.ടി.യു വര്‍ക്കിംഗ് പ്രസിഡന്റ് എം.ഷാജഹാന്‍, കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് വി.വി വിജയന്‍, കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി പി.എസ് നായിഡു, എ.ഐ.പി.എഫ് സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്‌കുമാര്‍ ജെ. തുടങ്ങിയവര്‍ സംസാരിച്ചു.