വികസന കുതിപ്പിലേക്ക് ചുവടുറപ്പിച്ച് മെറ്റ്കോൺ ടിഎംടി
വികസന കുതിപ്പിലേക്ക് ചുവടുറപ്പിച്ച് മെറ്റ്കോൺ ടിഎംടി. ഇത്തവണ ലോകോത്തര നിലവാരമുള്ള മെറ്റ്കോൺ എസ്ഡി 500 സൂപ്പർ ഡക്റ്റൈൽസ് വാർക്ക കമ്പികളാണ് മെട്രോള സ്റ്റീൽസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. മറ്റു ബ്രാൻഡുകളെക്കാൾ ഏകദേശം 40 ശതമാനത്തിലധികം വഴക്ക ശക്തി മെറ്റ്കോൺ എസ്ഡി 500 ടിഎംടിക്ക് ഉണ്ടെന്നാണ് കമ്പനിയുടെ വാദം.പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലും, മാലിന്യ വിമുക്തവുമായ പ്രക്രിയയിലൂടെയാണ് മെറ്റ്കോൺ ടിഎംടി നിർമ്മിക്കുന്നത്. അതിനാൽ, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇക്കോ ലേബലിംഗ് നെറ്റ്‌വർക്കിന്റെ ഗ്രീൻ പ്രോ സർട്ടിഫിക്കേഷനും ലഭ്യമാണ്. ഗുണമേന്മയുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗവും, നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ള കൃത്യതയാർന്ന രീതികളുമാണ് ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. അതേസമയം, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ മെമ്പർ കൂടിയാണ് മെട്രോള സ്റ്റീൽസ്.