പാട്ടിൻ്റെ കുട്ടുകാർ ഓഫീസ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : പാട്ടിൻ്റെ കുട്ടുകാർ ഓഫീസ് ഉദ്ഘാടനം ഇന്ന് . ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് നിർവഹിക്കും. ചടങ്ങിൽ വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്ത്, ഡോ ഡി വേണുഗോപാലൻ നായർ, രക്ഷാധികാരി പാട്ടിൻ്റെ കൂട്ടുകാർ, അനിതാമ്മ പ്രസിഡൻ്റ് വാനമ്പാടികൾ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ നായർ പ്രസിഡൻ്റ് പാട്ടിൻ്റെ കൂട്ടുകാർ എന്നിവർ പങ്കെടുക്കും.

