വോട്ടർമാർക്ക് പണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി കത്തുനൽകി. ഇതേ വിഷയത്തിൽ അന്വേഷിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എഐസിസി നിയമ വിഭാഗം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതിയും നൽകി.
വോട്ടെടുപ്പിനു തൊട്ടുതലേന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയ ശോഭ സുരേന്ദ്രന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനവും ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റകൃത്യവുമാണെന്ന് പരാതിയില്‍ കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

