ഐ പി ആർ ഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്03 ഫെബ്രുവരി 2026

Spread the love

ലഹരി വിരുദ്ധ സന്ദേശവുമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ലഹരി വിരുദ്ധ ആശയവുമായി കേരള ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മാനേജ്‌മെന്റ് ഫെസ്റ്റ് ‘അവനീര്‍ 2026’ ന്റെ ഭാഗമായി കളളിക്കാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് കേരള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നന്ദുകൃഷ്ണന്‍ ജെ.എസ്. ഉദ്ഘാടനം ചെയ്തു. കിക്മ ഡയറക്ടര്‍ ഡോ.രാജേഷ് എസ് പൈങാവില്‍, ഡോ.രാകേഷ് കുമാര്‍ എസ്, ഡോ.ബാലമുരളി എസ് എസ്, ഡോ.പ്രവീണകൃഷ്ണന്‍ ഐ, കെസിയ ജോസഫ്, സാജിത എന്‍, ആര്‍.പി.എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ബിനീഷ് ബി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയചന്ദ്രന്‍ എസ് എന്നിവർ പങ്കെടുത്തു.

തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഒന്നാം സ്ഥാനവും തിരുവനന്തപുരം നാഷണല്‍ കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികള്‍ക്കുളള ട്രോഫി കളളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോജ് കുമാര്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *