യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് : ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്ല്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Spread the love

തിരുവനന്തപുരം: യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്നത് ഭരണഘടനയെ എതിര്‍ക്കുന്നതിന് തുല്ല്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയ്‌ക്കൊപ്പമാണ് തന്റെ നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദേശമാണിത്.ഇതുവരെ യൂണിഫോം സിവില്‍ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്‌ക്കോ എതിരേ ഡ്രാഫ്റ്റില്‍ ഉണ്ടെങ്കില്‍ അത് എതിര്‍ത്താല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. യൂണിഫോം സിവില്‍ കോഡില്‍ ആള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ പൂര്‍ണമായും തള്ളുകയാണ് ഗവര്‍ണ്ണര്‍.വിവാദങ്ങള്‍ക്കിടെ ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാര്‍ ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.15,000 പേര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവില്‍കോഡ് വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ കേരളത്തില്‍ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുക.വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി തുടക്കമിട്ട ഈ ചര്‍ച്ചയുടെ ക്രിത്യമായ രാഷ്ട്രീയം മനസ്സിലാക്കിയ ഇടതുപക്ഷം ഏകീകൃത സിവില്‍ കോഡ് വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സെമിനാര്‍ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കുന്നത് നേട്ടമാണ് എന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *