കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ച് ബിജു പ്രഭാകർ
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ച് ബിജു പ്രഭാകർ. ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ടാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു.ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികൾ വീട്ടിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് കെഎസ്ആർടിസി എംഡിയുടെ തീരുമാനം.20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. എന്നാൽ രാജിക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.അങ്ങനെയൊരു കാര്യം ഇതുവരെ സംസാരിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ തന്നെ കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.