മണ്ണൂത്തിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ മൂന്നപേരെ പെട്രോളൊഴിച്ചു തീ കൊളുത്തി
തൃശൂര്‍: മണ്ണൂത്തിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ മൂന്നപേരെ പെട്രോളൊഴിച്ചു തീ കൊളുത്തി. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, ഇവരുടെ 12 കാരന്‍ മകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതിന് ശേഷം ഗൃഹനാഥന്‍ ജോണ്‍സണ്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി െ്രെഡവറാണ് മകന്‍ ജോജി.തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജോണ്‍സണെ സംഭവത്തിന് പിന്നാലെ കാണാതായിരുന്നു.തെരച്ചിലിനൊടുവില്‍ ഇയാളെ വീടിന്റെ ടെറസില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. കുറച്ചുനാളായി ജോജിയും ജോണ്‍സണും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.