കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീപത്മനാഭസ്വാമി ക്ഷേത്രം ശാഖയുടെ ആഭിമുഖ്യത്തിൽ, മാധവജി അനുസ്മരണവും പ്രഭാഷണവും നടത്തി

Spread the love

മാധവജി അനുസ്മരണം. കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീപത്മനാഭസ്വാമി ക്ഷേത്രം ശാഖയുടെ ആഭിമുഖ്യത്തിൽ, മാധവജി അനുസ്മരണവും പ്രഭാഷണവും നടത്തി പ്രസിഡന്റ് തമ്പാനൂർ സന്ദീപിന്റെ അധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, മാതൃസമിതി സംസ്ഥാന ഉപാധ്യക്ഷൻ പത്മാവതി അമ്മ മുഖ്യപ്രഭാഷണം നടത്തി ജില്ലാ അധ്യക്ഷ ജയശ്രീ ഗോപാലകൃഷ്ണൻ അനുസ്മരണ സന്ദേശം നൽകി ക്ഷേത്ര സംരക്ഷണ സമിതി മേഖല സംയോജക പാപ്പനംകോട് അനിൽ മാധവജിയെ അനുസ്മരിച്ചു താലൂക്ക് സെക്രട്ടറി സുധീഷ് കൃഷ്ണ സ്വാഗതവും അമ്പിളി ദേവി നന്ദിയും പ്രകാശിപ്പിച്ചു, ചിത്ര, രാജീവിനോദ്, ഗീത എസ് നായർ, തുടങ്ങിയവർ പരിപാടിയിൽ സാന്നിധ്യം അറിയിച്ചു.കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തിൽ 1966 കാലഘട്ടം മുതൽ നിർണായകമായ സ്വാധീനം ചെലുത്തിയ ആധ്യാത്മിക ആചാര്യനായിരുന്നു അനുസ്മരണ സമ്മേളനത്തിൽ ശ്രീ മുക്കം പാലമുട രാധാകൃഷ്ണൻ പറഞ്ഞു കേരളത്തിന്റെ ഹിന്ദു നവോത്ഥാന മണ്ഡലത്തിൽ മാധവജിയും കേളപ്പജിയും ചെയ്ത കാര്യങ്ങൾ ഇന്ന് കേരള മനസ്സ് ഭക്തിപൂർവ്വം അനുസ്മരിക്കുകയാണ് കേരളത്തിലെ ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുവാൻ സമരങ്ങൾ കൂടിയും ആദ്ധ്യാത്മതയിൽ കൂടിയും മാധവജി ചെയ്ത കാര്യങ്ങൾ ഇന്ന് കേരളത്തിൽ അനുദിനം പ്രശംസ അർപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ് കേരള നവോത്ഥാനത്തിന് കേളപ്പജി മാധവജിയും ചെയ്ത കാര്യങ്ങൾ ഇന്ന് കേരള ജനതയെ സർക്കാർതലത്തിലോ പാഠ്യപദ്ധതികളിൽ പോലും ഉൾപ്പെടുത്തുവാൻ തയ്യാറാകാത്ത ഒരു ജനാധിപത്യ കാലമാണ് ഇപ്പോൾ ഉള്ളത് അത്തരത്തിലുള്ള മഹത് വ്യക്തികളെ കേരള ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള പ്രസ്ഥാനങ്ങൾ ഹിന്ദു നവോത്ഥാനത്തിന് പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുക്കം പാലമുള്ള രാധാകൃഷ്ണൻ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *