ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ആളപായമില്ല

Spread the love

മലപ്പുറം രണ്ടത്താണിയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു.ദേശീയപാത 66ലെ മലപ്പുറം രണ്ടത്താണിയിൽ ഇന്ന് രാവിലെ 11.30നായിരുന്നു അപകടം. കുറ്റിപ്പുറം ചിരട്ടക്കുന്ന് സ്വദേശി രമേഷ് ബാബു തന്റെ മാതാവിനെ കോട്ടക്കലിലെ അശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ആറുവരി പാതയുടെ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് മറിയുകയുമായിരുന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് സുരേഷ് ബാബുവിനെയും മാതാവിനെയും ആംബുലൻസ് ഡ്രൈവർ ചെമ്പിക്കൽ സ്വദേശി ജാഫറിനെയും പുറത്തെടുത്തു. തുടർന്ന് മറ്റൊരു ആംബുലൻസ് എത്തിച്ച് ഇവരെ കോട്ടക്കലിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *