പ്രമുഖ നടൻ അല്ലു അർജുനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി

Spread the love

പ്രമുഖ നടൻ അല്ലു അർജുനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ തിയേറ്ററിൽ എത്തിയെന്നും തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതിന് ശേഷവും അദ്ദേഹം തിയേറ്ററിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചില്ലെന്നും ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കനത്ത ജനക്കൂട്ടത്തെ വകവെക്കാതെ റോഡ്ഷോ നടതത്വത്തിനെയും അദ്ദേഹം കുറ്റപ്പെടുത്തി.എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി അല്ലു അർജുൻ രൂക്ഷമായി വിമർശിച്ചത്.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അഭിനേതാക്കളുടെയും മറ്റുള്ളവരുടെയും സന്ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് തിയറ്റർ മാനേജ്‌മെൻ്റ് ഡിസംബർ 2 ന് പൊലീസിന് കത്ത് നൽകിയതായും ശ്രീ റെഡ്ഡി പറഞ്ഞു. എന്നാൽ, ക്രൗഡ് മാനേജ്‌മെൻ്റിലെ ബുദ്ധിമുട്ടുകളടക്കം ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷ നിരസിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു..

അതേസമയം മുഖ്യമന്ത്രിയുടെ അപരോപണങ്ങൾ തള്ളി നടൻ അല്ലു അർജുൻ രംഗത്ത് വന്നു. മുഖ്യമന്ത്രി അരോപിച്ച കാര്യങ്ങൾ ശരിയല്ലെന്നും പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നുവെന്നും ആൾക്കൂട്ടത്തിന് നേരെ കൈവീശി റോഡ്ഷോ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 13ന് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അല്ലു അർജുനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്കതിരുന്നു.അതേ ദിവസം തന്നെ തെലങ്കാന ഹൈക്കോടതി അദ്ദേഹത്തിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഡിസംബർ 14ന് രാവിലെ അല്ലു ജയിൽമോചിതനായി.

Leave a Reply

Your email address will not be published. Required fields are marked *