സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിൽ ധ്രുവീകരണത്തിന് സിപിഎം ഉപയോഗപ്പെടുത്തുന്നുവെൽഫെയർ പാർട്ടി
സംഘ്പരിവാറിന്റെ സാംസ്കാരിക പൊതുബോധത്തെ കേരളത്തിലെ സാമൂഹിക -വംശീയ ധ്രുവീകരണത്തിന് സിപിഎം ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നുവെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ചെറുവാടി പറഞ്ഞു. കോർപറേഷൻ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിനെ പരാജയപ്പെടുത്തുംവിധം മുസ്ലിം വിരുദ്ധ പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് വിജയത്തിനായി അടവ് നയം പ്രയോഗിക്കുന്നത് കേരളത്തെ ആർഎസ്എസിനെ വിധേയപ്പെടാൻ എളുപ്പമാക്കുകയാണ്. സാമൂഹികനീതിയെ മുൻനിറുത്തിയുള്ള ബദൽപൊതുബോധ നിർമ്മിതിക്കായ ജനാധിപത്യപരമായതും
സാമൂഹിക നീതിയിലൂന്നിയതുമായ പോരാട്ടത്തിന് വെൽഫെയർ പാർട്ടി മുൻപിലുണ്ടാകുമെന്നും ഷംസുദ്ദീൻ ഓർമ്മിപ്പിച്ചു
കോർപറേഷൻ കമ്മിറ്റി പ്രസിഡൻറ് എം. എ ഖയ്യൂം അധ്യക്ഷത വഹിച്ചു.
സജീർ നടക്കാവ്, സമീർ മീഞ്ചന്ത, സുഫീറ എരമംഗലം എന്നിവർ സംസാരിച്ചു