പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ്; ഇന്ത്യ ജേതാക്കൾ
പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ വനിതകൾ ജേതാക്കൾ. ഫൈനലിൽ ബംഗ്ലാദേശ് വനിതകളെയാണ് ഇന്ത്യ 41 റൺസിന് പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യയെ അയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്ത ഇന്ത്യക്കായി 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം ഗോങ്കടി തൃഷ 52 റൺസെടുത്തു. തൃഷയുടെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ 18.3 ഓവറിൽ ബംഗ്ലാദേശ് 77 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യൻ ബൗളിങ് നിരയിൽ ആയുഷി ശുക്ല പതിനേഴ് വിക്കറ്റ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളെടുത്തു. സോനം യാദവും പാരുണിക സിസോദിയയും ഇന്ത്യക്കായി രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
22 റൺസെടുത്ത ജുവൈരിയ ഫെർഡോസാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ അല്പമെങ്കിലും തിളങ്ങിയത്. ബംഗ്ലാദേശ് നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്.