നവകേരള സൃഷ്ടിയിൽ പ്രധാന പങ്കുവഹിച്ച കലാ സമൂഹം കടുത്ത അവഗണനയെന്ന് സ്റ്റേജ് ആർടിസ്റ്റ് സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ

Spread the love

നവകേരള സൃഷ്ടിയിൽ പ്രധാന പങ്കുവഹിച്ച കലാ സമൂഹം കടുത്ത അവഗണന നേരിടുന്നതായി നാടക കൃത്ത് ഫ്രാൻസിസ്. ടി. മാവേലിക്കര അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്രസഭ സാംസ്ക്കാരിക പരിപോഷണത്തിന് മൂന്ന് ശതമാനം തുക ഭരണതലം മുതൽ നീക്കിവെയ്ക്കണമെന്ന തീരുമാനം കണ്ട ഭാവം ഭരണാധികാരികൾ കാട്ടുന്നില്ല. സ്റ്റേജ് ആർട്ടിസ്റ്റ്സ് ആന്റ് വർക്കേഴ്സ് അസോസയേഷൻ ഓഫ് കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കേരളത്തെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് കലാകാരന്മാർ. കേരളത്തിൽ ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് കെ.പി.എ.സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും വി.സാംബശിവന്റെ കഥാപ്രസംഗവും വഹിച്ച പങ്ക് നിസാരമല്ല. സാംസ്ക്കാരിക പെൻഷൻ മുടക്കം കൂടാതെ എല്ലാ മാസവും വിതരണം ചെയ്യുക. സിനിമാ സെസിനെ മാത്രം ആശ്രയിക്കാതെ കലാകാരത്തിനായി പ്രത്യേക ഫണ്ട് ബജറ്റിൽ വകയിരുത്തുക. ബജറ്റ് വിഹിതത്തിൽ ഒരു ശതമാനം തുക കലാകാരക്ഷേമപദ്ധ തികൾക്കായി നീക്കി വയ്ക്കുക. 60 വയസ്സുകഴിഞ്ഞ അർഹരായ കലാകാരന്മാർക്ക് ക്ഷേമനിധി യിൽ അംഗമാകുവാൻ ഒരവസരം കുടി അനുവദിക്കുക. സർക്കാർ ആഘോഷങ്ങളിൽ നിന്നും ഇവൻ മാനേജ്മെന്റിനെ ഒഴിവാക്കുക. കലാകാര പെൻഷൻ ഏകീകരിക്കുക, അയ്യായിരം രൂപയായി വർദ്ധിപ്പിക്കുക. എന്നീ മുദ്രാവാക്യങ്ങളുയർത്തി ആരംഭിച്ച മാർച്ചിന് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് ജി.കെ. പിള്ളതെക്കേടത്തിന്റെ അക്ഷത യിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടന്ന ധർണ്ണയിൽ വക്കംഷക്കീർ, അലിയാർ പുന്നപ്ര, ശാന്തിവിള ദിനേഷ് എന്നിവർ മുഖ്യപ്രസംഗം നടത്തി.നെമുടി അശോകകുമാർ, പി.ടി. സുബൈർ, വിജയൻ മാവുങ്കൽ, അഡ്വ: പി.പി. വിജയൻ, വിനോദ് അചുംബിത, പി. എസ്. സുഗന്ധൻ, അജി.എം. ചാലക്കരി, അഡ്വ: ദിലീപ് ചെറിയനാട് എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം സ്വാഗതവും ട്രഷറർ ഉമേഷ് എം. സാലിയാൻ നന്ദിയും രേഖപ്പെടുത്തി. വിവിധ കലാരൂപങ്ങൾ ജാഥയിൽ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *