രണ്ടുപേരെ ആക്രമിച്ച കടുവ ചത്ത നിലയിൽ

Spread the love

നാഗർകോവിൽ : പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി. തിരുനന്ദിക്കര,തിട്ടവിള സ്വദേശി ഭൂതലിങ്കം (63), ആണ്ടിപൊറ്റവിള സ്വദേശി ജയൻ (28) എന്നിവരാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ 6.30നാണ് സംഭവം.കുലശേഖരം കാക്കച്ചൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനരികിലുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്യുകയായിരുന്ന ഭൂതലിങ്കത്തെ ആക്രമിച്ച ശേഷം അതുവഴി ബൈക്കിൽ കൈതച്ചക്ക തോട്ടത്തിൽ പോകുകയായിരുന്ന ജയനെയും പുലി ആക്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇരുവരെയും കുലശേഖരം സർക്കാർ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ കടുവയെ സമീപത്തെ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.15 വയസ് പ്രായമുള്ള പെൺപുലിയാണെന്നും ശരീരത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് റിപ്പോർട്ട്‌ വന്ന ശേഷമേ കൂടുതൽ വിവരം അറിയാൻ കഴിയൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *