കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ലക്ഷകണക്കിന് രൂപ പിടിച്ചെടുത്തു
പാലക്കാട് : കൈക്കൂലി കേസിൽ അറസ്റ്റലിലായ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ലക്ഷകണക്കിന് രൂപ പിടിച്ചെടുത്തു. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് ലക്ഷകണക്കിന് രൂപ പിടിച്ചെടുത്ത് . മണ്ണാർക്കാട്ടെ താമസ സ്ഥലത്ത് നിന്നാണ് വൈകിട്ട് ആറുമണിയോടെ റെയ്ഡ് നടത്തി ലക്ഷകണക്കിന് രൂപ വിജിലൻസ് കണ്ടെത്തിയത്.സുരേഷ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ രാവിലെ വിജിലൻസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 35 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുളള ഖോണ്ടുകൾ , 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17 കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട് . പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.നിലവിൽ പ്രതിയെ വിജിലൻസ് ഓഫീസിൽ എത്തിച്ചു. സുരേഷ് കുമാറിനെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകും .