പൊലീസിന്റെ അറസ്റ്റില്‍ നിന്നും രക്ഷപ്പെട്ട വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി
പൊലീസിന്റെ അറസ്റ്റില്‍ നിന്നും രക്ഷപെട്ട വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇവരെ റിമാന്‍ഡ്. എല്‍ എല്‍ ബി പാസാകാതെ വ്യാജ രേഖകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.എല്‍ എല്‍ ബി പാസായഒരാളുടെ എന്റോള്‍ വ്യാജമായി ഉപയോഗിച്ചാണ് ഇവര്‍ പ്രാക്ടീസ് നടത്തിയത്. ഒരു ഊമക്കത്തിലൂടെ ബാര്‍ അസോസിയേഷന് ഈ വിവവരം ലഭിക്കുകയും ഇതേ തുടര്‍ന്ന് അന്വേഷണം നടത്തുകയുമായിരുന്നു. വിവരം ശരിയാണെന്ന് തെളിഞ്ഞതോടെ ഇവരെ പുറത്താക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.